സൗദിയിലെ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്‌കാരങ്ങൾ; പുതിയ ഭേദഗതികൾ വൈകാതെ നടപ്പിലാകും

saudi new laws

സൗദിയിലെ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ. പരിഷ്‌കരിച്ച തൊഴിൽ നിയമങ്ങൾക്ക് മന്ത്രിസഭ ഇന്ന് (ചൊവ്വാഴ്ച) അംഗീകാരം നൽകി. തൊഴിൽ വിപണി മെച്ചപ്പെടുത്തുക, തൊഴിൽ സ്ഥിരത വർദ്ധിപ്പിക്കുക, തൊഴിലുടമയുടേയും തൊഴിലാളിയുടേയും അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലാളികളുടെ പരിശീലന അവസരങ്ങൾ വർധിപ്പിക്കുക, പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഭേതഗതി. തൊഴിലാളികളുടെ ജോലി അവസാനിപ്പിക്കൽ (തൊഴിൽ രാജിവെക്കൽ), തൊഴിലാളികളുടെ അവധി, തൊഴിൽ മേഖലയിലെ പരാതികൾ എന്നിവയുൾപ്പെടെ തൊഴിൽ നിയമത്തിലെ നിരവധി ആർട്ടിക്കിളുകളുടെ ഭേദഗതിക്ക് മന്ത്രിസഭ ഇന്ന് (ചൊവ്വാഴ്‌ച) അംഗീകാരം നൽകി.

പ്രധാന പരിഷ്കാരങ്ങൾ:

1) തൊഴിലിലെ അനിശ്ചിതകാല കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളി, 30 ദിവസം മുമ്പ് തൊഴിലുടമക്ക് നോട്ടീസ് നൽകണം.

2) തൊഴിലാളിയെ പിരിച്ചു വിടാൻ ആഗ്രഹിക്കുന്ന തൊഴിലുടമ 60 ദിവസം മുമ്പ് തൊഴിലാളിക്ക് നോട്ടീസ് നൽകണം .

3) പുതിയതായി നിയമിക്കുന്ന തൊഴിലാളിയുടെ തൊഴിൽ കരാറിൽ പ്രൊബേഷനറി കാലയളവ് വ്യക്തമാക്കിയിരിക്കണം. ഇത് 180 ദിവസത്തിൽ കവിയാൻ പാടില്ല. 180 ദിവസം വരെ പ്രൊബേഷനറി കാലയളവായി നിശ്ചയിക്കാൻ തൊഴിലുടമക്ക് അനുവാദമുണ്ട്. ഈ കാലയളവിൽ തൊഴിലാളിക്കോ, തൊഴിലുടമക്കോ കരാർ അവസാനിപ്പിക്കാൻ അവകാശമുണ്ടായിരിക്കും.

4) തൊഴിലാളിയുടെ സഹോദരനോ സഹോദരിയോ മരിച്ചാൽ തൊഴിലാളിക്ക് 3 ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണം.

പരിശീലന കരാറിൽ ട്രെയിനിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ചുമതലകളും വ്യക്തമാക്കേണ്ടതാണ്.

6) സ്ത്രീകളായ തൊഴിലാളികളുടെ പ്രസവാവധി 12 ആഴ്ചയായി വർദ്ധിപ്പിക്കും.

7) ഓവർടൈം ജോലി ചെയ്യുന്ന തൊഴിലാളിക്ക് നൽകേണ്ട അതിക വേതനത്തിന് പകരം ശമ്പളത്തോടുകൂടിയ അവധി നേടാൻ സമ്മതിക്കാനുള്ള സാധ്യത കരാറിൽ ഉൾപ്പെടുത്താം.

8) തൊഴിലാളികലുടെ തൊഴിൽ കരാർ കാലാവധി, വിദേശികളായ തൊഴിലാളികളുടെ തൊഴിൽ കരാർ പുതുക്കൽ തുടങ്ങിയവ കരാറിൽ വ്യക്തമാക്കണം.

9) തൊഴിലാളികളുടെ കഴിവുകൾ ഉയർത്തുന്നതിനും അവരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പരിശീലനത്തിനും യോഗ്യതക്കും വേണ്ടി തൊഴിലുടമ പ്രത്യേക പോളിസി രൂപീകരിക്കണം.

10) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 180 ദിവസത്തിന് ശേഷം പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!