സൗദിയിൽ മൂന്നു നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ ബസ് സർവീസ് ആരംഭിച്ചു

new bus service

റിയാദ് – സൗദിയിലെ മൂന്നു മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ച് 76 റൂട്ടുകളിൽ ബസ് സർവീസുകൾക്ക് തുടക്കമായി. മൂന്നു അന്താരാഷ്ട്ര കൺസോർഷ്യങ്ങൾ വഴിയാണ് ഈ മേഖലകളെ ബന്ധിപ്പിക്കുന്ന സർവീസുകൾ ആരംഭിച്ചത്.

പ്രതിവർഷം 60 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ ലക്ഷ്യമിട്ടുള്ള പുതിയ കമ്പനികളുടെ സർവീസുകൾ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ സ്വാലിഹ് അൽജാസിറാണ് ഉദ്ഘാടനം ചെയ്തത്. നഗരങ്ങൾക്കിടയിൽ ബസ് സർവീസ് നൽകുന്ന പുതിയ പദ്ധതി സൗദിയിൽ ബസ് സർവീസ് മേഖലയിലെ ആദ്യ വിദേശ നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം പ്രത്യക്ഷമായും പരോക്ഷമായും 35,000 ലേറെ തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉത്തര സൗദിയിൽ ബസ് സർവീസ് സേവനം നൽകുന്നതിന്റെ കരാർ ലഭിച്ച ദർബ് അൽവതൻ കമ്പനി 26 റൂട്ടുകളിൽ 75 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 124 സർവീസുകളാണ് നടത്തുന്നത്. വടക്കു, പടിഞ്ഞാറൻ മേഖലയിൽ ബസ് സർവീസ് സേവനം നൽകുന്നതിന്റെ കരാർ ലഭിച്ച നോർത്ത് വെസ്റ്റ് ബസ് കമ്പനി 23 റൂട്ടുകളിൽ 70 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 190 സർവീസുകൾ നടത്തും. മൂന്നാമത്തെ കമ്പനിയായ സാറ്റ് ദക്ഷിണ മേഖലയിൽ 27 റൂട്ടുകളിലൂടെ 80 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സർവീസുകളാണ് നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!