അബഹയുടെ വികസനത്തിനായി പുതിയ കമ്പനി രൂപീകരിച്ചു

abaha valley

ദമ്മാം: സൗദി അറേബ്യയിലെ അബഹ നഗരത്തിന്റെ വികസനത്തിനായി പുതിയ കമ്പനി രൂപീകരിച്ചു. അബഹ വാലി എന്ന പേരിലറിയപ്പെടുന്ന പ്രൊജക്ടിന്റെ നിർമ്മാണത്തിനായാണ് പുതിയ കമ്പനി രൂപീകരിച്ചത്. അർദാര എന്ന പേരിൽ രൂപീകരിച്ച കമ്പനിയുടെ പ്രഖ്യാപനം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് നിർവഹിച്ചത്. ഇരുപത്തിയഞ്ച് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിൽ വികസിപ്പിക്കുന്ന അൽവാദി പ്രൊജക്ട് കമ്പനിക്ക് കീഴിൽ നടപ്പിലാക്കും.

സൗദി ദേശീയ ടൂറിസം പദ്ധതിയുമായി ബന്ധിപ്പിച്ചാണ് പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്. അബഹ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

പ്രാദേശികവും അന്തർദേശിയവുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരകേന്ദ്രമായി മാറ്റുകയാണ് അൽവാദി പദ്ധതി വഴി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ 30 ശതമാനം ഏരിയ ഹരിതഭംഗിയോട് കൂടിയ തുറസ്സായ പാർക്കുകളും പതിനാറ് കിലോമീറ്റർ നീളമുള്ള ജലകേന്ദ്രവും, പതിനേഴ് കിലോമീറ്റർ സ്‌പോർട്‌സ് ട്രാക്കുകളും ഉൾപ്പെടുന്നു. ഇതിനു പുറമേ സാംസ്‌കാരിക സാമൂഹിക പരിപാടികൾക്കുള്ള സൗകര്യങ്ങൾ, ആഡംബര ഹോട്ടലുകൾ, വാണിജ്യ മേഖലകൾ, ബിസിനസ് ഡിസ്ട്രിക്റ്റുകൾ, ഉയർന്ന നിലവാരമുള്ള അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ എന്നിവയും ഒരുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!