റിയാദ്- പുതിയ കോവിഡ് വകഭേദം ഒമിക്രോണിനേക്കാള്‍ വീര്യം കുറഞ്ഞതാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി. നേരിയ ശ്വാസ തടസ്സമാണ് ഇതിന്റെ പ്രധാന ലക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തില്‍ കണ്ടെത്തിയ ഇജി 5 ഒമിക്രോണിന്റെ ഉപവകഭേദമാണ്. നേരത്തെ കണ്ടെത്തിയ ഉപവകഭേദങ്ങളെ പോലെ തന്നെയാണിവ. അമ്പതോളം രാജ്യങ്ങളില്‍ ഇജി 5 കണ്ടെത്തിയിട്ടുണ്ടെന്നും മാരകമല്ലെന്നും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോണ്‍ വകഭേദം ആദ്യം കണ്ടെത്തിയത് 2021ലാണ്. പിന്നീട് അതിന്റെ നിരവധി വകഭേദങ്ങള്‍ കാണപ്പെട്ടു. ഉപവകഭേദങ്ങള്‍ ബാധിച്ചവര്‍ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.