Search
Close this search box.

പുണ്യസ്ഥലങ്ങളിൽ പുതിയ ഊർജ പദ്ധതികൾ ഉടൻ നടപ്പാക്കും: അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ

holy places

മക്ക: പുണ്യസ്ഥലങ്ങളിൽ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് സൗദി അറേബ്യയിലെ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. മന്ത്രാലയത്തിന്റെ ഭാവി പരിപാടികൾ പ്രഖ്യപിക്കുന്നതിനിടെയാണ് അബ്ദുൽ അസീസ് രാജകുമാരൻ ഇക്കാര്യം അറിയിച്ചത്. വൈദ്യുതി വിതരണം വർധിപ്പിക്കുന്നതിനായി നിലവിലുള്ളതും വരാനിരിക്കുന്നതുമായ വർഷങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തീർഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡീസലിനെ ആശ്രയിക്കുന്ന മൊബൈൽ പ്ലാന്റുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുമെന്ന് അബ്ദുൽ അസീസ് രാജകുമാരൻ പറഞ്ഞു. അതേസമയം ഊർജ മന്ത്രിയും ഹജ്ജ്, ഉംറ മന്ത്രിയുമായ ഡോ. തൗഫീഖ് അൽ-റബിയ, ഈ വർഷത്തെ ഹജ്ജ് സീസണിലെ ഊർജ്ജ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും പ്രവർത്തന പദ്ധതികളും പരിശോധിച്ചു.

വൈദ്യുത പദ്ധതികളുടെ ഫലപ്രാപ്തി, കാര്യക്ഷമത, വിശ്വാസ്യത എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തന പദ്ധതികൾ മന്ത്രിമാർ അവലോകനം ചെയ്യുകയും മക്കയിലും പുണ്യസ്ഥലങ്ങളിലും മദീനയിലും പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!