ജിദ്ദ: ജിദ്ദയിൽ പുതിയ ലോജിസ്റ്റിക്സ് ഇടനാഴി. ജിദ്ദ തുറമുഖത്തെ അൽ ഖുംറയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. സൗദി ഗതാഗത മന്ത്രിയാണ് പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ജിദ്ദയിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
17 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പദ്ധതി. ഓരോ ദിശയിലേക്കും രണ്ട് പാതകളുണ്ടാകും. 12ലധികം പാലങ്ങളും നിർമ്മിക്കും. പ്രതിദിനം 8000 ത്തിലധികം ട്രക്കുകൾക്ക് ഇത് പ്രയോജനപ്പെടും. 69 കോടി റിയാലിന്റേതാണ് പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണ് ജിദ്ദയിലേത്. 2028ഓടെ ഈ ഇടനാഴി യാഥാർത്ഥ്യമാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.