റിയാദ്- അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ആൽമുഖ്രിനെ പുതിയ ഉപ പ്രതിരോധമന്ത്രിയായി നിയമിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതുൾപ്പെടെ ഏഴ് പുതിയ ഉത്തരവുകളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ഉത്തര അതിർത്തി പ്രവിശ്യ ഗവർണറായിരുന്ന സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ നാസർ ആൽ സൗദിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ഡോ. ഹിശാം ബിൻ അബ്ദുറഹ്മാൻ ആലുശൈഖിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായും ഖാലിദ് ബിൻ മുഹമ്മദ് അൽഅബ്ദുൽ കരീമിനെ റോയൽ കോർട്ട് ഉപദേഷ്ടാവായും നിസാർ ബിൻ സുലൈമാൻ അൽഅലൂലായെ കാബിനറ്റ് സെക്രട്ടറിയേറ്റ് ഉപദേഷ്ടാവായും എഞ്ചിനീയർ ആലി ബിൻ മുഹമ്മദ് അൽസഹ്റാനിയെ വ്യാവസായിക സുരക്ഷ സമിതി ഗവർണറായും എഞ്ചിനീയർ ഇബ്രാഹീം ബിൻ യൂസുഫ് അൽമുബാറക് നിക്ഷേപ സഹമന്ത്രിയായും നിയമിച്ചു.
