ബലിപെരുന്നാൾ; റിയാദ് മെട്രോയുടെ സമയക്രമത്തിൽ മാറ്റം

riyadh metro

റിയാദ്: റിയാദ് മെട്രോയുടെ സമയ ക്രമത്തിൽ മാറ്റം. ബലി പെരുന്നാൾ പ്രമാണിച്ചാണ് സമയ ക്രമത്തിൽ മാറ്റം വരുത്തിയത്. മെട്രോ സേവനം ആരംഭിക്കുന്ന സമയത്തിലാണ് മാറ്റം. ബസ് സർവീസുകളുടെ സമയ ക്രമത്തിലും മാറ്റമുണ്ടാകും. വിവിധ മെട്രോ ലൈനുകളിലെ സമയം വ്യത്യസ്ത രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

ഓറഞ്ചു ലൈൻ സേവനം നൽകുക ജൂൺ 5 മുതൽ ജൂൺ 14 വരെ രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയായിരിക്കും. ജൂൺ 15 മുതൽ പതിവ് സമയമായ രാവിലെ 6 മണി മുതൽ മെട്രോ ഓടിത്തുടങ്ങും. മറ്റ് മെട്രോ ലൈനുകളിൽ രാവിലെ 8 മണിക്കായിരിക്കും ജൂൺ 5ന് സർവീസ് ആരംഭിക്കുക.

രാവിലെ 10 മണി മുതലായിരിക്കും ജൂൺ 6, 8 തീയതികളിൽ സേവനം ആരംഭിക്കുക. ജൂൺ 9,11 തുടങ്ങിയ തീയതികളിൽ രാവിലെ 8 മണിക്ക് സേവനം ആരംഭിക്കും. ജൂൺ 12 മുതൽ പതിവ് സമയമായ രാവിലെ 6 മണി മുതലായിരിക്കും മെട്രോ പ്രവർത്തിക്കുക. എല്ലാ ലൈനുകളിലും രാത്രി 12 മണിയോടെയായിരിക്കും സേവനം അവസാനിപ്പിക്കുക.

ജൂൺ 5 മുതൽ ജൂൺ 12 വരെ രാവിലെ 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ റിയാദ് ബസ് സർവീസുകൾ സേവനം നൽകും. സമാന്തരമായി ബസ് ഓൺ ഡിമാൻഡ് സേവനങ്ങളും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!