റിയാദിൽ 95 പുതിയ സ്‌കൂളുകൾ

schools

പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി റിയാദ് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് 95 പുതിയ സ്‌കൂളുകൾ ഉദ്ഘാടനം ചെയ്തു. ആകെ 40,000 ലേറെ വിദ്യാർഥികൾക്ക് ഈ സ്‌കൂളുകളിൽ പ്രവേശനം ലഭിക്കും. 47 കിന്റർഗാർട്ടനുകൾ, 11 ഏർലി ചൈൽഡ്ഹുഡ് സ്‌കൂളുകൾ, 17 എലിമെന്ററി സ്‌കൂളുകൾ, 12 ഇന്റർമീഡിയറ്റ് സ്‌കൂളുകൾ, 8 സെക്കണ്ടറി സ്‌കൂളുകൾ എന്നിവയാണ് പുതുതായി ഉദ്ഘാടനം ചെയ്തത്.

റിയാദ് പ്രവിശ്യയിൽ സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുകളുടെ അനുപാതം 96 ശതമാനമായി ഉയർന്നിട്ടുണ്ട്. പുതിയ അധ്യയന വർഷത്തിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന 92 സ്‌കൂളുകൾ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!