റിയാദ് – സൗദി അറേബ്യയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ സൗദി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വക്താവ് ഹുസൈൻ അൽ ഖഹ്താനി തള്ളി. “സൗദി അറേബ്യയുടെ അന്തരീക്ഷത്തെ ചുഴലിക്കാറ്റുകൾ നേരിട്ട് ബാധിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
NCM വെബ്സൈറ്റ് @NCMKSA മുഖേനയും NCM സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയും ലഭിക്കുന്ന വിവരങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.