ജിദ്ദ – വാക്‌സിൻ ക്ലിനിക്കുകളിൽ സ്വദേശികൾക്കും വിദേശികൾക്കും സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിച്ചവർക്കും ഫീസില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം ക്ലിനിക്കുകളിൽ വാക്‌സിനുകൾക്കും വാക്‌സിൻ എടുക്കുന്നതിനു മുമ്പായി ഡോക്ടർ പരിശോധിക്കുന്നതിനും ഫീസ് ഈടാക്കുന്നില്ല. ഇതിന് വിരുദ്ധമായി ഏതെങ്കിലും ക്ലിനിക്കുകളിൽ ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട വിവരങ്ങളും വിശദാംശങ്ങളും ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.