ജിദ്ദ – സൗദിയിലെ പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശുകാർ ഒന്നാമതെത്തി. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ വിദേശികളുടെ എണ്ണം 1.34 കോടി വർദ്ധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ 21 ലക്ഷത്തിലേറെ പേർ ബംഗ്ലാദേശുകാരാണ്.
ആകെ പ്രവാസികളിൽ 15.8 ശതമാനം ബംഗാളികളാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. സൗദിയിൽ 19 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ആകെ പ്രവാസികളിൽ ഇന്ത്യക്കാർ 14.1 ശതമാനമാണ്. മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനികളാണ്. പാക്കിസ്ഥാനിൽ നിന്നുള്ള 18 ലക്ഷത്തിലേറെ പ്രവാസികൾ സൗദിയിലുണ്ട്. ആകെ പ്രവാസികളിൽ 13.6 ശതമാനം പാക്കിസ്ഥാനികളാണ്. നാലാം സ്ഥാനത്തുള്ള യെമനിൽ നിന്നുള്ള 18 ലക്ഷം പേരും സൗദിയിലുണ്ട്. സൗദി പ്രവാസികളിൽ 13.6 ശതമാനം യെമനികളാണ്.