സൗദി അറേബ്യയിൽ കുട്ടികൾക്കിടയിൽ പൊണ്ണത്തടി വർധിക്കുന്നതായി കണക്കുകൾ

obese

റിയാദ്: സൗദി അറേബ്യയിൽ കുട്ടികൾക്കിടയിൽ പൊണ്ണത്തടി വർധിക്കുന്നതായി കണക്കുകൾ. പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് പൊണ്ണത്തടി വർധിക്കുന്നത്. ഈ പ്രായ പരിധിയിലുള്ള 14.6 ശതമാനം കുട്ടികൾക്കും പൊണ്ണത്തടിയുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ വർഷം വർധിച്ചതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

7.3 ശതമാനമായിരുന്നു കഴിഞ്ഞ വർഷം പൊണ്ണത്തടിയുടെ നിരക്ക്. സൗദിയിൽ 33.3 ശതമാനം കുട്ടികളും അമിത ഭാരമുള്ളവരാണെന്ന് ദേശീയ ആരോഗ്യ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇത് 10.5 ശതമാനമായിരുന്നു. 23.1 ശതമാനമാണ് പതിനഞ്ചും അതിൽ കൂടുതലും പ്രായമുള്ളവരിലെ പൊണ്ണത്തടി നിരക്ക്. ഇത് കഴിഞ്ഞ വർഷം 23.7 ശതമാനമായിരുന്നു. മുതിർന്നവരിൽ 45 ശതമാനത്തിലധികം പേർ അമിതഭാരമുള്ളവരാണ്. മുതിർന്നവർക്കിടയിൽ 31.2 ശതമാനം പേരാണ് അനുയോജ്യമായ ഭാരമുള്ളവരെന്നും .ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!