റിയാദ് ∙ ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് തിരുവനന്തപുരം സ്വദേശി ഷംസന്നൂർ (57) മരിച്ചു. വർക്കല അയിരൂർ പള്ളിക്കിഴക്കേതിൽ പരേതരായ മുഹമ്മദ് റഷീദ് സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ റഷീദ. പതിനഞ്ച് വർഷമായി റിയാദിലെ മുർസലാത്തിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
