റിയാദ്- എക്സിറ്റ് അടിച്ചിട്ടും നാല് വര്‍ഷത്തോളമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന കന്യാകുമാരി ബെതെല്‍പ്പുറം മേക്കന്‍കറൈ സ്വദേശി പറന്തമാന്‍ (52) ശുമൈസിയില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി പിതാവ് സെല്‍വമണി, മാതാവ് രാമലക്ഷ്മി. ഭാര്യ, ജിനി. മക്കള്‍, പവിത്ര, റോജ. ആറു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.