റിയാദ്- റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ വാനും ട്രയ്ലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി (40 ) ആണ് മരിച്ചത്.
റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽറയ്നിൽ ട്രയ്ലറുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ അൽ റെയ്ൻ ജനറൽ ആശുപത്രിയിൽ ചികത്സയിലാണ്.