ദമാം: സൗദിയിലെ അല്‍ കോബാറില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിനി തോമസ് തങ്കമ്മ (85) ഹൃദയാഘാതം മൂലം അന്തരിച്ചു. സന്ദര്‍ശക വിസയിലെത്തി കഴിഞ്ഞ ആറ് മാസമായി മക്കളോടൊപ്പം കഴിയുകയായിരുന്നു. കോബാര്‍ അല്‍ ദോസരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപെട്ടവർ വ്യക്തമാക്കി. ജോര്‍ജ് തോമസ് റെജി (അല്‍ ദോസരി ജീവനക്കാരന് ) ബിജി തോമസ്, സെനി തോമസ് എന്നിവര്‍ മക്കളാണ്.