ദമ്മാമില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കണ്ണൂര്‍ ശിവപുരം സ്വദേശി രജീഷ് മനോലിയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പതിമൂന്ന് വര്‍ഷമായി ദമ്മാമിലെ സ്വാകര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ് രജീഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.