ഖമീസ് മുഷൈത്ത്- വാദിയാൻ സനായ്യയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ബാസിനെ (44) കഴിഞ്ഞ ദിവസം രാവിലെ സ്വന്തം വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുനഗരം സ്വദേശിയാണ്. സ്പോൺസർ പോലീസിനെ വിവരം അറിച്ചതിനെ തുടർന്ന് പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ലഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഇദ്ദേഹം കോയമ്പത്തൂരിലാണ് താമസിക്കുന്നത്. മൃതദേഹത്തിന്റെ നടപടിക്രമങ്ങൾ പൂർത്തികരിക്കുവാൻ സുഹൃത്തുക്കൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.