അൽഖർജ്- സൗദിയിൽ സന്ദർശക വിസയിൽ എത്തിയ മംഗലാപുരം സ്വദേശിനി നിര്യാതയായി. മംഗലാപുരം സ്വദേശിനി ഹലീമ അഫ്രീന (23) ആണ് ഹൃദയാഘാതം മൂലം അൽഖർജ് ദിലം ആശുപത്രിയിൽ നിര്യാതയായത്. ദിലത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന അബ്ദുൽ ഖാദറിന്റെ മകളാണ്. പിതാവിനടുത്തേക്ക് ഫാമിലി വിസിറ്റ് വിസയിൽ എത്തിയതായിരുന്നു.