ജിദ്ദ – ഓഗസ്റ്റിൽ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തി. പ്രതിദിന കയറ്റുമതിയിൽ 4,28,000 ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ ശരാശരി പ്രതിദിന എണ്ണ കയറ്റുമതി 55,84,000 ബാരലായിരുന്നു. ഓഗസ്റ്റിൽ പ്രതിദിനം ശരാശരി 89,18,000 ബാരൽ എണ്ണ തോതിലാണ് സൗദി അറേബ്യ ഉൽപാദിപ്പിച്ചത്.
അതേസമയം ഓഗസ്റ്റിലെ സൗദി റിഫൈനറികളിൽ എണ്ണ സംസ്‌കരണം 0.029 ശതമാനം തോതിൽ കുറഞ്ഞു. പ്രതിദിനം ശരാശരി 25,30,000 ബാരൽ എണ്ണ തോതിലാണ് പ്രാദേശിക റിഫൈനറികളിൽ സംസ്‌കരിച്ചത്. ഓഗസ്റ്റിൽ സൗദി അറേബ്യയുടെ എണ്ണ കരുതൽ ശേഖരത്തിൽ 41,57,000 ബാരലിന്റെ വർധന രേഖപ്പെടുത്തി. ഓഗസ്റ്റ് അവസാനത്തെ കണക്കുകൾ അനുസരിച്ച് സൗദി അറേബ്യയുടെ പക്കൽ 15,08,88,000 ബാരൽ ക്രൂഡ് ഓയിൽ കരുതൽ ശേഖരമുണ്ട്.