അവിവാഹിതർക്ക് ഉപദേശം നൽകി സൗദിയിലെ ഏറ്റവും പ്രായം കൂടിയ വരൻ

groom

റിയാദ്- അഫീഫിലെ തൊണ്ണൂറുവയസ്സുകാരനായ നാസർ ദഹീം അൽഉതൈബി അഞ്ചാമതും വിവാഹിതനായി. ‘മുത്തച്ഛന് വിവാഹത്തിന് എല്ലാവിധ അഭിനന്ദനങ്ങളും, ഒപ്പം ക്ഷേമവും കുട്ടികളും ഉണ്ടാവട്ടെ’യെന്ന ചെറുമകന്റെ ആശീർവാദ വീഡിയോ സാമൂഹികമാധ്യമങ്ങളിലെത്തിയതോടെയാണ് വിവാഹം ചർച്ചയായത്.

“വിവാഹം സൽകർമമാണ്. അത് ഭർത്താവിനെയും ഭാര്യയെയും സഹജീവികളെയും പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നു. ഇത് ദൈവത്തിന്റെ അനുഗ്രഹമാണ്.” ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അൽഉതൈബി പറഞ്ഞു. ലോകനാഥനായ ദൈവത്തോടുള്ള വിശ്വാസവും ബഹുമാനവുമാണ് വിവാഹജീവിതം. ഇത് മനുഷ്യന് ആശ്വാസവും ജീവിതത്തിന് ആസ്വാദനവും നൽകുന്നു. എന്റെ ആരോഗ്യത്തിന്റെ രഹസ്യം വിവാഹമാണ്. ലൗകിക ജീവിതത്തിന്റെ ആസ്വാദനവും മത വിശ്വാസവും സംരക്ഷിക്കണമെങ്കിൽ വിവാഹം കഴിക്കണമെന്ന് വിവാഹത്തിന് വിസമ്മതിക്കുന്ന യുവാക്കളോട് ഞാൻ അഭ്യർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്റെ മധുവിധുവിൽ ഞാൻ സന്തുഷ്ടനാണ്. കാരണം വിവാഹം ശാരീരിക സുഖവും ആസ്വാദനവുമാണ്. വാർധക്യം വിവാഹത്തെ തടസ്സപ്പെടുത്തുന്നില്ല. എനിക്ക് നാലു കുട്ടികളും മരിച്ചുപോയ ഒരു മകനുമുണ്ട്. എന്റെ കുട്ടികൾക്കും കുട്ടികളുണ്ട്. എനിക്ക് ഇനിയും കുട്ടികളുണ്ടാകണമെന്നതാണ് ആഗ്രഹം. ഇനിയും വിവാഹം കഴിക്കാൻ ആഗ്രഹമുള്ളാതായും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!