സൗദി ജയി ലിലുള്ള ഒമാൻ പ്രവാസിയെ കാണാനില്ലെന്ന് നാട്ടിൽ വാർത്തകൾ പ്രചരിക്കുന്നു

oman expat

റിയാദ്- സൗദി അറേബ്യയിലെ അൽഹസ ജയിലിലടച്ച ഒമാൻ പ്രവാസിയെ കാണാനില്ലെന്ന് നാട്ടിൽ ഇപ്പോഴും വാർത്തകൾ പ്രചരിക്കുന്നു. മസ്‌കത്തിൽ നിന്ന് സൗദി വഴി നാട്ടിലേക്ക് പുറപ്പെട്ട ന്യൂമാഹി സ്വദേശിയായ യുവാവ് ഒരു മാസമായിട്ടും വീട്ടിലെത്തിയില്ലെന്നാണ് പ്രചരിക്കുന്ന വാർത്ത. എന്നാൽ പെരിങ്ങാടി പുതിയ റോഡ് നൌറസിലെ വള്ളിൽ ആബൂട്ടി ( 38 ) സൗദി ജയിലിലാണുള്ളത്. റിയാദ് വിമാനത്താവളത്തിൽ ബോഡിംഗ് പാസെടുത്ത യുവാവ് ഒരുമാസമായിട്ടും നാട്ടിലെത്തിയില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിൽ ആബൂട്ടിക്ക് എന്തു സംഭവിച്ചുവെന്ന് ഇതേ വരെ ശരിയായ വിവരമില്ലെന്ന് കാണിച്ച് ആബൂട്ടിയുടെ ഉമ്മയും ബന്ധുക്കളും ഇന്ത്യൻ എമ്പസി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ,, കേരള നിയമ സഭാ സ്പീക്കർ എ.എൻ. ഷംസീർ, കെ.മുരളീധരൻ എം.പി., കേരള ഡി.ജി.പി. എന്നിവർക്ക് നിവേദനം നൽകിയിരിക്കയാണ്..

മസ്‌കത്തിലെ വാദി ഖബീർ എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന ആബൂട്ടി നാട്ടിലേക്ക് വരുമെന്നും ഒമാനിൽനിന്ന് സൗദിയിലേക്ക് പോകുകയാണെന്നും മാതാവ് ഷാഹിദയെ അറിയിച്ചിരുന്നു. റോഡ് വഴിയായിരുന്നു യാത്ര. റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്‌സ്പ്രസിന് ടിക്കറ്റും എടുത്തതായി കോപ്പി സഹിതം ഉമ്മയ്ക്ക് വിവരം നൽകിയതാണ്. ഇതേ തുടർന്ന് തൊട്ടടുത്ത ദിവസം ആബൂട്ടിയുടെ ഭാര്യയും മക്കളുമൊത്ത് മകനെ സ്വീകരിക്കാൻ ഉമ്മ ഷാഹിദ കോഴിക്കോട് ഏയർപോർട്ടിൽ എത്തിയിരുന്നു.. റിയാദിൽ നിന്നുള്ള വിമാനം എത്തി യാത്രക്കാർ മുഴുവൻ പുറത്തെത്തിയിട്ടും ആബൂട്ടി മാത്രം വന്നില്ല. മൂന്ന് മണിക്കൂർ കാത്തിരുന്നിട്ടും കാണാതായതോടെ വിമാനത്താവള ഓഫീസിൽ തിരക്കിയപ്പോൾ അങ്ങിനെ ഒരാൾ റിയാദിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് മറുപടി കിട്ടിയത്. റിയാദിൽനിന്ന് ബോർഡിംഗ് പാസ് എടുത്തതാണെങ്കിലും എമിഗ്രേഷൻ കഴിഞ്ഞിരുന്നില്ലെന്ന് തുടരന്വേഷണത്തിൽ അറിഞ്ഞു.ആബൂട്ടിയെ കുറിച്ച് അന്വേഷണത്തിനു തുനിഞ്ഞ സാമൂഹിക പ്രവർത്തകർ കേസിൽ കുടുങ്ങുമായിരുന്നുവെന്ന് സൗദിയിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വെളിപ്പെടുത്തിയിരുന്നു.

പ്രശ്നങ്ങളുടെ പൂർണ വിവരം അറിയാതെ, മനുഷ്യത്വം മാത്രം പരിഗണിച്ചു സഹായത്തിനിറങ്ങുന്ന സാമൂഹിക പ്രവർത്തകർ വഞ്ചിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ശിക്ഷാർഹമായ പശ്ചാത്തലമുള്ള പലരും അക്കാര്യം മറച്ചുവെച്ച് സഹായം തേടുകയും, സഹായിക്കാൻ മുന്നിട്ടിറങ്ങിയവർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. സാമൂഹിക പ്രവർത്തകർ കുരുക്കിലാകുന്ന കാഴ്ച മാറിനിന്ന് ആസ്വദിക്കുന്ന ഒരു വിഭാഗം ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിൽനിന്ന് സൗദി വഴി നാട്ടിലേക്ക് പോകുന്നതിനായി വന്ന മലയാളിയെ കാണാതായതായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഒമാൻ നാഷണൽ ഘടകമാണ് റിയാദ് സെൻട്രലിലേക്ക് വിവരം കൈമാറിയത്. ഇതു പ്രകാരം സോഷ്യൽ മീഡിയ വഴി തെരച്ചിൽ ആരംഭിച്ചു. തുടർന്ന് ഐ.സി.എഫിന്റെ പ്രതിനിധിയെ സൗദിയിലെ സർക്കാർ വകുപ്പുകളിൽ അന്വേഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തി എംബസി രേഖ നൽകുകയും ചെയ്തു.

റിയാദ് എയർപോർട്ട് വഴി നാട്ടിലേക്ക് പോകുന്നതിനായി ബോർഡിംഗ് പാസ് എടുത്തതായും എന്നാൽ എമിഗ്രേഷൻ പൂർത്തീകരിക്കാതെ ഇയാളെ കാണാതായി എന്നുമാണ് ആദ്യം പ്രചരിച്ചത്. എന്നാൽ, ഒമാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിൽ ഇയാൾ ഒമാനിൽ തന്നെയുള്ളതായി കാണിക്കുന്നു എന്ന വിവരമാണ് പിന്നീട് ലഭിച്ചത്. ഇതിനിടയിലാണ് നിയമവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഇയാളെ അൽഹസയിൽ അറസ്റ്റ് ചെയ്യപ്പെട്ടതായി വിവരം ലഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!