റിയാദ്: സൗദി അറേബ്യയിൽ ഇ-കോമേഴ്സ് പേയ്മെന്റുകൾക്കായി പുതിയ പോർട്ടൽ. സൗദി സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിലാണ് പുതിയ പോർട്ടൽ ആരംഭിച്ചത്. പുതിയ തീരുമാനം ഓൺലൈൻ വ്യാപാരികൾക്കും ഓൺലൈൻ പെയ്മെന്റ് സംവിധാനത്തിനും ഏറെ പ്രയോജനപ്രദമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓൺലൈൻ പേയ്മെന്റ് പ്രക്രിയകൾ സൗകര്യപ്രദവും ഏകീകൃതവുമാക്കുകയാണ് പോർട്ടലിന്റെ ലക്ഷ്യം. അന്താരാഷ്ട്ര പെയ്മെന്റ് നെറ്റ്വർക്കുകളുമായി സമന്വയിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലാണ് പോർട്ടലിലെ സംവിധാനം. ബിസിനസുകൾക്ക് അനുയോജ്യമായ ഫിനാൻസ് സൗകര്യങ്ങൾ, ട്രാൻസാക്ഷൻ സുരക്ഷ, ഡാറ്റ സംരക്ഷണം തുടങ്ങിയ സംവിധാനങ്ങളെല്ലാം പോർട്ടലിലുണ്ടാകും.