സൗദിയില്‍ മാസത്തില്‍ 5 തവണയിൽ കൂടുതല്‍ യാത്ര റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സര്‍വീസ് 30 ദിവസത്തേക്ക് സസ്പെന്റ് ചെയ്യും.
“istitlaa” പ്ലാറ്റ്ഫോമിൽ വരുത്തിയ പരിഷ്ക്കരണങ്ങൾക്ക് ശേഷം പുറത്തിറക്കിയ റെഗുലേഷൻ 42-ന് അനുസൃതമായാണ് പുതിയ ഭേദഗതി. നിക്ഷേപകർ, ഗുണഭോക്താക്കൾ, ടാക്സി, ഫെയർ ബ്രോക്കർ, ഗൈഡ് വ്യവസായങ്ങളിലെ ജീവനക്കാർ എന്നിവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഈ മേഖലകളിലെ ഗുണഭോക്താക്കളുടെയും ജീവനക്കാരുടെയും അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യം.