റിയാദ്: സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷനിൽ നിന്നുള്ള സംഘം, രാജ്യത്തുടനീളമുള്ള ആശുപത്രികളിലും യുഎഇ തലസ്ഥാനമായ അബുദാബിയിലും മൾട്ടിപ്പിൾ ഓർഗൻ ഡിസ്ഫംഗ്ഷൻ സിൻഡ്രോം (MODS) ഉള്ള 20 രോഗികൾക്ക് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.
രണ്ട് പേർക്ക് ഹൃദയം, ഒരാൾക്ക് ശ്വാസകോശം, അഞ്ച് പേർക്ക് കരൾ, ഒരാൾക്ക് പാൻക്രിയാസ്, 11 പേർക്ക് വൃക്കകൾ എന്നിങ്ങനെയാണ് സംഘം ശസ്ത്രക്രിയ നടത്തിയത്.
ഹഫ്ർ അൽ-ബാറ്റിനിലെ കിംഗ് ഖാലിദ് ജനറൽ ആശുപത്രി, ജിദ്ദയിലെ നാഷണൽ ഗാർഡിന്റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി, കിംഗ് സൗദ് മെഡിക്കൽ സിറ്റി, റിയാദിലെ സൗദി-ജർമ്മൻ ആശുപത്രി, കിഴക്കൻ മേഖലയിലെ അൽ-മന മെഡിക്കൽ സെന്റർ അബുദാബിയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കും ബുർജീൽ ആശുപത്രി എന്നിവിടങ്ങളിലാണ് ശസ്ത്രക്രിയകൾ നടത്തിയത്.
ഈ ആശുപത്രികളുടെ സഹകരണത്തിന്റെ ഫലമാണ് ശസ്ത്രക്രിയയുടെ വിജയമെന്ന് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ ഡയറക്ടർ ജനറൽ ഡോ. തലാൽ അൽ ഖൂഫി വ്യക്തമാക്കി.