മക്ക: ഹറമിനകത്ത് പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ.കെ. മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്. ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയസ്തഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.