പാന്‍ കാർഡ് തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി

പാന്‍ കാർഡ് തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാന്‍ ആവശ്യമായി വരുന്ന ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കെവൈസി വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

ടെലിവിഷന്‍ പാനലുകള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക.

മൊബൈല്‍ നിര്‍മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാവും. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു.

ഇൻകം ടാക്സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി
ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി
15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.

ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. ആദായ നികുതിയിൽ ഇളവ് വരുത്തിയിട്ടില്ല.

മൂന്ന് ലക്ഷം വരെ നികുതിയില്ല, 3 മുതൽ 6 ലക്ഷം വരെ 5 ശതമാനം, 6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം, 9 മുതൽ 12 ലക്ഷം വരെ 15 ശതമാനം, 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം,15 ലക്ഷത്തിന് മുകളിൽ 30 ശതമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!