Search
Close this search box.

റിയാദ് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഫീസിൽ വര്‍ധനവ്

parking

റിയാദ്- റിയാദ് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു. മണിക്കൂറിന് 5.5 റിയാലിൽ നിന്ന് പത്ത് റിയാലായി വർധിപ്പിച്ചതായി കിംഗ് ഖാലിദ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആഭ്യന്തര ടെര്‍മിനലിലും അന്താരാഷ്ട്ര ടെര്‍മിനലിലും നിരക്ക് വര്‍ധന ബാധകമാണ്.

അതേസമയം ഹ്രസ്വകാലത്തേയ്ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ മണിക്കൂറിന് 10 റിയാല്‍ നല്‍കണം. ഒരു ദിവസം പരമാവധി 130 റിയാലാണ് നല്‍കേണ്ടത്. ദീര്‍ഘ സമയത്തേക്ക് പാര്‍ക്ക് ചെയ്യുന്നവര്‍ മണിക്കൂറിന് പത്ത് റിയാല്‍ നല്‍കണമെങ്കിലും ഒരു ദിവസത്തിന് പരമാവധി 80 റിയാലാണ് നല്‍കേണ്ടത്. അന്താരാഷ്ട്ര ടെര്‍മിനലിലെ പാര്‍ക്കിംഗില്‍ 48 മണിക്കൂര്‍ കഴിഞ്ഞാല്‍ ഒരു ദിവസത്തിന് 40 റിയാല്‍ നല്‍കണം. മൂല്യവര്‍ധിത നികുതി (വാറ്റ്) പുറമെ നല്‍കണം.കാറുകള്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് ടെര്‍മിനലുകള്‍ക്ക് മുന്നില്‍ നിന്ന് സ്വീകരിക്കാനും തിരിച്ചുനല്‍കാനുമുള്ള സേവന ചാര്‍ജ് 115 റിയാലാണ്. എന്നാല്‍ പാര്‍ക്കിംഗിലാണ് ഈ സേവനം ലഭ്യമാക്കുന്നതെങ്കില്‍ 57.50 റിയാല്‍ നല്‍കിയാല്‍ മതിയാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!