2034 ഫിഫ ലോകകപ്പ്; പാസ്‌പോർട് സ്റ്റാംപ് പുറത്തിറക്കി സൗദി അറേബ്യ

fifa

റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചതിന്റെ സ്മരണാർഥം പാസ്‌പോർട് സ്റ്റാംപ് (മുദ്ര) പുറത്തിറക്കി സൗദി അറേബ്യ. സൗദിയിലേക്കു സ്വാഗതം (വെൽകം ടു സൗദി 34) എന്ന് അറബിക് ഭാഷയിലുള്ള മുദ്രയാണ് പുറത്തിറക്കിയത്. സൗദിയിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോർട്ടിൽ ഈ മുദ്ര പതിപ്പിക്കും. ആഭ്യന്തര മന്ത്രാലയമാണ് മുദ്ര ഇറക്കിയത്. കായിക മന്ത്രാലയം, പാസ്‌പോർട്ട് വിഭാഗം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നടപടി.

കായികരംഗത്ത് രാജ്യത്തിന്റെ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, 2034ലെ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചതോടെ രാജ്യത്ത് ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

പ്രഖ്യാപനം ഉണ്ടായ ഉടൻ തന്നെ റിയാദിൽ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ഡ്രോൺ ഷോ നടന്നു. ബോളിവാർഡ്, അൽ ഫൈസലിയ ടവർ, മജ്ദൂൽ ടവർ, അൽ രാജ്ഹി ടവർ, മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് ടവർ, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, മൂൺ ടവർ, മഹദ് അക്കാദമി എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗവും സംഘടിപ്പിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!