റിയാദ്- റിയാദിൽ പട്ടാമ്പി സ്വദേശി നിര്യാതനായി. പട്ടാമ്പി പുലമന്തോൾ കൊപ്പം വിളയൂർ സ്വദേശി നിമ്മിണികുളം മഹൽ കൊളക്കാട്ടിൽ അബ്ദുറഷീദ് (54) ആണ് റിയാദ് നസീമിലെ അൽഹസർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ, സുനീറ. മക്കൾ, അർഷാദ്, അൻഷാദ്, ഫാത്തിമ ഷദ. മകൻ അർഷാദ് ഒരാഴ്ച്ച മുമ്പാണ് പുതിയ വിസയിൽ റിയാദിൽ എത്തിയത്. മൃതദേഹം നാ്ട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.