സൗദിയിൽ ഇൻസ്റ്റാൾമെന്റ് സ്‌കീമിൽ പർച്ചേസ് ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതായി റിപ്പോർട്ട്

saudi

ദമ്മാം: സൗദി അറേബ്യയിൽ ഇൻസ്റ്റാൾമെന്റ് സ്‌കീമിൽ പർച്ചേസ് ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതായി പഠനം. പ്രതിദിനം 1,20,000 ഇടപാടുകൾ ഈ വിഭാഗത്തിൽ നടക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

സൗദി അറേബ്യയിലെ മൊത്തം ഇടപാടുകളുടെ മൂന്നിൽ ഒരു ഭാഗം തവണ വ്യവസ്ഥയിലാണ് നടക്കുന്നത്. 2660 കോടി റിയാലിന്റെ വിറ്റുവരവാണ് ഈ മേഖലയിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സേവനങ്ങളും പുതിയ മോഡൽ ഉത്പന്നങ്ങളും വാങ്ങാനും നിശ്ചിത കാലയളവിൽ യാതൊരു ചെലവും കൂടാതെ ഗഡുക്കളായി പണമടയ്ക്കാനും അനുവദിക്കുന്നതാണ് പദ്ധതി, സേവന ദാതാവ് ചില്ലറ വ്യാപാരികൾക്ക് തുക നേരിട്ട് നൽകുകയും ശേഷം ഉപഭോക്താക്കളിൽ നിന്ന് തവണകളായി പണം ശേഖരിക്കുകയും ചെയ്യുന്നതാണ് ഇൻസ്റ്റാൾമെന്റ് സ്‌കീമിന്റെ രീതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!