മക്ക – പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടക്കാന്‍ ശ്രമിച്ച ഒന്നര ലക്ഷത്തിലേറെ പ്രവാസികളെ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ തിരിച്ചയച്ചതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. കഴിഞ്ഞ ദിവസം വരെ മക്കയില്‍ 83 ലേറെ വ്യാജ ഹജ് സ്ഥാപനങ്ങള്‍ കണ്ടെത്തി. നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്.
അതേസമയം ഇഖാമ, തൊഴില്‍ നിയമ ലംഘകരായ 5,000 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ മക്കയില്‍ വെച്ച് പിടികൂടി. തീര്‍ഥാടകരുടെ സുരക്ഷക്ക് ഭംഗംവരുത്തുന്ന എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ശക്തമായി തടയുമെന്ന് അധികൃതർ അറിയിച്ചു.