റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തയ്ക്കോട്ടിൽ വീട്ടിൽ ഉമർ (64) ആണ് ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.
ചെറിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞ് നാട്ടിൽനിന്നും ഭാര്യയും ഏകമകളും ഞായറാഴ്ച രാത്രിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിലെത്തി. ഞായറാഴ്ച രാത്രി 10.42നാണ് മരിച്ചത്.