ഹജ്ജ്: മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

hajj

റിയാദ്: ഹജ്ജിനു മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 23 മുതൽ പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കാനാകില്ല. ഉംറ വിസയിലുള്ള എല്ലാവരും ഈ മാസം ഇരുപത്തൊമ്പതിനകം സൗദി വിടണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

മക്കയിലേക്കുള്ള പ്രവേശനത്തിലും ഈ മാസം 23 മുതൽ നിയന്ത്രണമുണ്ട്. ഹജ്ജ് പെർമിറ്റോ, മക്കയിൽ ജോലി ചെയ്യാനുള്ള അനുമതിപത്രമോ ഉള്ളവർക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനമുണ്ടാകൂ. നേരത്തെ ഉംറ വിസയിൽ എത്തിയ മുഴുവൻ തീർത്ഥാടകരും ഈ മാസം 29-നകം രാജ്യത്തുനിന്ന് പുറത്തുപോകണം. ദുൽഖഅദ് ഒന്ന് മുതൽ വിവിധ വിസകളിൽ കഴിയുന്നവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കുകയില്ല.

ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ തുടങ്ങിയവയിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്കല്ലാതെ താമസം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം നേരത്തെ കർശന നിർദേശം നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!