സേവന നിലവാരം മെച്ചപ്പെടുത്തൽ; പെട്രോൾ സ്റ്റേഷനുകളിൽ പരിശോധന ക്യാമ്പയിനുമായി സൗദി

ദമ്മാം: പെട്രോൾ സ്റ്റേഷനുകളിൽ പരിശോധന ക്യാമ്പയിൻ ആരംഭിച്ച് സൗദി. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൗദി അറേബ്യയിൽ പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചത്. പതിനൊന്ന് സർക്കാർ ഏജൻസികൾ സംയുക്തമായാണ് പരിശോധന സംഘടിപ്പിക്കുന്നത്.

നഗരങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും സ്റ്റേഷനുകളിൽ പരിശോധന നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഊർജ്ജ മന്ത്രാലയം നിർദ്ദേശിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഇന്ധന സ്റ്റേഷനുകൾ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം പ്രഖ്യാപിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താനാണ് പരിശോധന നടത്തുന്നത്.

സ്റ്റേഷനുകൾ തമ്മിലുള്ള അകലം, ശുചിത്വം, പരിപാലനം, ഗുണനിലവാരം, ഉത്പന്നങ്ങളുടെ വിതരണം, സ്റ്റേഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരിക്കുക തുടങ്ങിയവയെല്ലാം പരിശോധിക്കും. ഊർജ മന്ത്രാലയം സംഘടിപ്പിച്ച പരിശോധനയിൽ സിവിൽ ഡിഫൻസ്, ടൂറിസം, ഗതാഗതം, ലോജിസ്റ്റിക്സ് ജനറൽ ഡയറക്ടറേറ്റ്, വാണിജ്യം, മുനിസിപ്പൽ, ഗ്രാമകാര്യം, ഹൗസിംഗ്, ഇസ്ലാമിക് അഫയേഴ്സ്, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളുടെ സഹകരണമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!