പെരുമ്പാവൂർ: യുവ ഫോട്ടോഗ്രാഫർ സൗദിയിൽ മരിച്ച നിലയിൽ. സൗദി അറേബ്യയിൽ റിയാദിലെ താമസസ്ഥലത്തു വെച്ചാണ് യുവ ഫോട്ടഗ്രാഫറെ മരിച്ച നിലയിൽ കണ്ടെത്തിയത്. കീഴില്ലം നവജീവൻ ജംഗ്ക്ഷനു സമീപം കൊറ്റിക്കക്കുടി സിജുമോഹൻ ആണ് മരിച്ചത്. 43 വയസായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പിന്നീട് സംസ്കരിക്കും. ഭാര്യ: വിനീത. മക്കൾ: ഹരികൃഷ്ണൻ, ഗൗരിശങ്കരി.