റിയാദ്- പിക്കപ്പ് വാഹനം ഒട്ടകവുമായി കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ഉത്തർപ്രദേശ് ജോൺപുർ സ്വദേശി ശലം ഷാ (34) ആണ് മരിച്ചത്. ലൈല അഫ് ലാജിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ അദ്ധാർ റോഡിൽ വെച്ചാണ് പിക്കപ്പ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചത്. പിതാവ്: ബുല്ലാൻ ഷാ. മാതാവ്: അജിബുൻ. ഭാര്യ: ഗുൽസെറ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കും.
