ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിക്കാനൊരുങ്ങുന്നു. ഏപ്രിൽ 22നാണ് മോദി സൗദിയിലെത്തുന്നത്. പ്രധാനമന്ത്രിയായതിനു ശേഷം ഇത് മൂന്നാം തവണയാണ് മോദി സൗദി സന്ദർശിക്കുന്നത്. ദ്വിദിന സന്ദർശനത്തിനായാണ് മോദി സൗദിയിലെത്തുന്നത്. നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകൾ സന്ദർശനവേളയിൽ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജിദ്ദയിലെ പൊതു സമൂഹവുമായും മോദി സംവദിക്കുമെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ നവംബറിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സംസ്‌കാരം എന്നീ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഈ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും ചർച്ച ചെയ്തിരുന്നു.