റിയാദ്- ഗുണനിലവാരമില്ലാത്ത ടയറുകൾ വിപണിയിൽ നിന്ന് നീക്കാൻ വാണിജ്യ മന്ത്രാലയം നിർദേശം നൽകി. പിൻവലിച്ച കാർ ടയറുകളെല്ലാം ഊർജ മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക വിദഗ്ധ സമിതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തവയാണ്. 2012, 2013 കാലങ്ങളിൽ കമ്പനി ഇറക്കിയവയാണിതെല്ലാം. കമ്പനിയുമായി ബന്ധപ്പെട്ട് ടയറുകൾ മാറ്റിയെടുക്കാനും പണം ക്യാഷായി നൽകുവാനും സൗദി ട്രാഫിക് വകുപ്പ് ഉപഭോക്താക്കളോട് അഭ്യർഥിച്ചു.