റിയാദ്: സൗദി അറേബ്യയിലെ ജനസംഖ്യയിൽ വർദ്ധനവ്. രാജ്യത്തെ ജനസംഖ്യ മൂന്നരക്കോടി പിന്നിട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കണക്കുകൾ അനുസരിച്ച്, മൊത്തം ജനസംഖ്യയുടെ 55.6% സൗദി പൗരന്മാരാണ്. 44.4% വിദേശികളാണ്.
62.1% പുരുഷന്മാരും 37.9% സ്ത്രീകളുമാണ് രാജ്യത്തുള്ളത്. രാജ്യത്ത് 14 വയസ്സു വരെ ഉള്ളവർ 22.5% വും, 15 മുതൽ 64 വയസ്സു വരെ പ്രായമുള്ളവർ 74.7% വുമാണ്. 65 വയസ്സിനു മുകളിലുള്ളവർ മൊത്തം ജനസംഖ്യയുടെ 2.8% മാത്രമാണെന്നും കണക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നു.
സൗദി ജനസംഖ്യയുടെ വലിയൊരു ഭാഗം യുവജനങ്ങളാണെന്നാണ് ഈ കണക്കുകൾ അടിവരയിടുന്നത്.