ജിദ്ദ: സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഖുലൈസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കൂട്ടിലങ്ങാടി, പെരിന്താറ്റി, സ്വദേശി ചുള്ളിയിൽ അബ്ദുൽ അസീസ് ആണ് മരിച്ചത്. 47 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഖുലൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നിലവിൽ ഖുലൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടുകാരുടെ അനുമതിയോടെ ജിദ്ദയിൽ ഖബറടക്കും.