റിയാദ് – റിയാദിലെ പ്രിൻസ് മുഹമ്മദ് ബിൻ സഅദ് റോഡ് നവീകരണ ജോലികൾ നഗരസഭ പൂർത്തിയാക്കി. തലസ്ഥാനത്തെ റോഡ് സംവിധാനം മെച്ചപ്പെടുത്താനും നഗരവാസികളുടെയും സന്ദർശകരുടെയും ഗതാഗത അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രിൻസ് മുഹമ്മദ് ബിൻ സഅദ് റോഡ് നവീകരണ പദ്ധതി നടപ്പാക്കിയത്.
വാഹനങ്ങൾക്ക് പാർക്കിംഗുകൾ, ആളുകൾക്കുള്ള ഇരിപ്പിടങ്ങൾ, കാൽനടയാത്രക്കാർക്കുള്ള ഫുട്പാത്തുകൾ, സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കുമുള്ള ട്രാക്കുകൾ, റോഡിന് അധിക ഭംഗി നൽകുന്ന ഹരിത ഇടങ്ങൾ, ഗതാഗത സുരക്ഷാ നിലവാരം ഉയർത്താൻ ശ്രമിച്ച് ട്രാക്കുകളും മറ്റും അടയാളപ്പെടുത്തൽ, ഡിവൈഡറിൽ വൃക്ഷവൽക്കരണം എന്നിവയെല്ലാം വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.