പ്രൊഫഷണൽ വെരിഫിക്കേഷൻ ഏകീകൃത പ്ലാറ്റ് ഫോം; സൗദി 128 രാജ്യങ്ങളിൽ പ്രവർത്തന സജ്ജമാക്കി

professional verification

സൗദിയിലേക്ക് തൊഴിൽ തേടി എത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും ഉറപ്പാക്കുന്ന ‘പ്രൊഫഷണൽ വെരിഫിക്കേഷൻ’ സംവിധാനം വിദേശ രാജ്യങ്ങളിൽ ഏർപ്പെടുത്തുന്നതിന്റെ ആദ്യഘട്ടം മാനവ വിഭവശേഷി വികസന മന്ത്രാലയം പൂർത്തിയാക്കി.

മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി വിദശകാര്യ മന്ത്രാലയുവുമായി സഹകരിച്ച് 128 രാജ്യങ്ങളിലാണ് ഈ സംവിധാനം നിലവിൽ വന്നത്. പ്രൊഫഷണൽ

വെരിഫിക്കേഷൻ നടത്തി ‘പ്രൊഫഷണൽ അക്രെഡിറ്റേക്ഷൻ’ നൽകുന്നതോടെ സൗദി അറേബ്യയിൽ ജോലി ചെയ്യ്യുന്നതിനുള്ള മതിയായ യോഗ്യത വിദേശ ഉദ്യോഗാർത്ഥികൾ ക്ക് കൈവരും.

ആദ്യ ഘട്ടത്തിൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള എഞ്ചിനീയറിംഗ്, ടെക്‌നിക്കൽ, ഹെൽത്ത് മേഖലകളിലേക്ക് റിക്രൂട്ട് ചെയ്യ്യ്ന്നവർക്കാണ് ഇത് ബാധകം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പരിശോധന. ലളിതവും വേഗത്തിൽ ഉള്ളതുമായ നടപടിക്രമങ്ങളിലൂടെ പ്രൊഫഷണൽ പരിശോധന പൂർത്തിയാക്കും വിധമാണ് ഈ ഏകീകൃത പ്ലാറ്റ് ഫോം ഒരുക്കിയിട്ടുള്ളത്. ഇത് പൂർണമായും ഓട്ടോമാറ്റിക് സംവിധാനമാണ്.

മൊത്തം 160 രാജ്യങ്ങളെ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തുകയാണ് ലക്‌ഷ്യം. മുഴുവൻ ജോലികൾക്കും പ്രൊഫഷണൽ വെരിഫിക്കേഷൻ ബാധകമാക്കുന്നത് ഉൾപ്പടെ നടപടികൾ അടുത്ത ഘട്ടത്തിൽ തുടരുമെന്നും മന്ത്രാലയം വിശദീകരിച്ചു.

യോഗ്യതയില്ലാത്ത പ്രവാസി തൊഴിലാളികൾ രാജ്യത്തേക്ക് വരുന്നില്ലെന്ന് ഉറപ്പുവരുത്താനും പ്രവാസി തൊഴിലാളികളുടെ യോഗ്യതകളുടെയും നൈപുണ്ണ്യ ഡേറ്റയുടെ ഗുണനിലവാരം ഉയർത്താനും ഈ വെരിഫിക്കേഷൻ സഹായിക്കും.

ഈ സേവനത്തിലൂടെ തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ജോലികളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയർത്താനും ഉൽപ്പാദന ക്ഷമത വർധിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!