അൽഖോറയിഫ് പെട്രോളിയത്തിന്റെ ഓഹരി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുക്കുന്നു. സൗദിയിലെ മുൻനിര ഓയിൽ ആന്റ് ഗ്യാസ് കമ്പനിയാണ് അൽഖൊറയിഫ്. കമ്പനിയുടെ 25 ശതമാനം ഓഹരി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കൈമാറും. ഇത് സംബന്ധിച്ച കരാറിൽ കമ്പനിയും പി.ഐ.എഫും ഒപ്പ് വെച്ചു.
ഊർജ്ജ സേവന വ്യവസായത്തിലെ സാനിധ്യം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഓഹരി സ്വന്തമാക്കിയത്. മൂലധന വർധനവിലൂടെയും പുതിയ ഓഹരി സബ് സ്‌ക്രിപ്ഷനിലൂടെയുമാണ് ഇത് സാധ്യമാക്കുക.
പി.ഐ.എഫിന്റെ തീരുമാനം സ്വകാര്യ മേഖലാ കമ്പനികളുടെ വളർച്ചയെ പ്രോൽസാഹിപ്പിക്കുന്നതിനും വ്യാവസായിക വികസനത്തിനും ആക്കം കൂട്ടും. ഒപ്പം രാജ്യത്തിന്റെ കയറ്റുമതി വരുമാനം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
എണ്ണ വാതക ഉൽപാദന രംഗത്തെ ഉപകരണങ്ങൾ, സാങ്കേതി വിദ്യകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിലും ഉൽപാദിപ്പിക്കുന്നതിലും മുൻനിരയിലുള്ള കമ്പനിയാണ് അൽഖോറയിഫ്.