റിയാദ് – ടിക് ടോക്കിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഇരകളെ വഞ്ചിക്കാൻ വിവിധ തന്ത്രങ്ങൾ ഉപയോഗിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷനിലെ നിരീക്ഷണ കേന്ദ്രം 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തുന്നു. കേന്ദ്രം അതിന്റെ സാങ്കേതിക സംഘം മുഖേന വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുകയും ശിക്ഷാ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി ക്രിമിനൽ നടപടിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണോ സമൻസ് നൽകണോ എന്ന് തീരുമാനിക്കുകയും ചെയ്യുന്നു.
വിവര ഉള്ളടക്കത്തിന് സംരക്ഷണം നൽകുക, സൈബർ നിയമ അവബോധം വർദ്ധിപ്പിക്കുക, പൊതു താൽപ്പര്യം, ധാർമ്മികത, പൊതു ധാർമ്മികത എന്നിവ സംരക്ഷിക്കുക, വിവര ഉള്ളടക്കത്തിന്റെ സുരക്ഷിതമായ ഉപയോഗത്തിന് ഭീഷണി ഉയർത്തുന്നവരെ നേരിടുക എന്നിവയാണ് നിരീക്ഷണ കേന്ദ്രം ലക്ഷ്യമിടുന്നത്.