സൗദി അറേബ്യയിലേക്ക് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു

qatar airways

ദോഹ: സൗദി അറേബ്യയിലേക്ക് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ നടത്തുന്നത്. അതോടൊപ്പം യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ഈ മാസം 29ന് അൽ ഉലയിലേക്കും ഡിസംബർ 6ന് യാൻബുവിലേക്കും 14ന് തബൂക്കിലേക്കുമാണ് സർവീസുകൾ ആരംഭിക്കുന്നത്. അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ടും യൻബുവിലേയ്ക്കും തബൂക്കിലേക്കും 3 വീതവുമാണ് സർവീസുകൾ നടത്തുക.

നിലവിൽ ദമാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തെയ്ഫ് എന്നിവിടങ്ങളിലേക്കാണ് സർവീസുള്ളത്. പുതിയ 3 നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുന്നതോടെ ഖത്തർ എയർവേയ്‌സിന്റെ സർവീസുകൾ സൗദിയുടെ 9 നഗരങ്ങളിലേക്ക് എത്തും. സൗദിയുടെ സാംസ്‌കാരിക, ചരിത്ര വിസ്മയങ്ങൾ ഏറെയുള്ള നഗരങ്ങളാണിതെന്നതിനാൽ ഇവിടേയ്ക്കുള്ള യാത്രകൾ എളുപ്പമാകും. പുതിയ 3 നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!