ജിദ്ദയിൽ വഴിയോര കച്ചവട കേന്ദ്രങ്ങളിൽ റെയ്ഡ്

raid in jeddah

ജിദ്ദ – ജിദ്ദ നഗരസഭക്കു കീഴിലെ അസീസിയ ബലദിയ പരിധിയിൽ വഴിയോര കച്ചവട കേന്ദ്രങ്ങളിൽ നഗരസഭാധികൃതർ റെയ്ഡ് നടത്തി. റെയ്ഡിൽ 2.4 ടണ്ണിലേറെ പച്ചക്കറികളും പഴവർഗങ്ങളും പിടികൂടി. റോഡിൽ പാർക്ക് ചെയ്ത് നിയമ വിരുദ്ധമായി ഗ്യാസ് സിലിണ്ടർ വിൽപന നടത്തിയ ഏതാനും ലോറികളും കസ്റ്റഡിയിലെടുത്തതായി അസീസിയ ബലദിയ മേധാവി ഹിബ ഹുസൈൻ അൽബലവി അറിയിച്ചു. വഴിയോര കച്ചവടം അടക്കമുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്ന് ജിദ്ദ നഗരസഭ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!