ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴയും കനത്ത പൊടിക്കാറ്റും

IMG-20231110-WA0032

ജിദ്ദ- ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴയും കനത്ത പൊടിക്കാറ്റും അനുഭവപെട്ടു. സൗത്ത് ജിദ്ദയിൽ ഇന്ന് രാവിലെ മുതൽ വിവിധയിടങ്ങളിലായി മഴ പെയ്തിരുന്നു. ഉച്ചയോടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ തുടങ്ങി. ജിദ്ദയിൽ ചിലയിടങ്ങളിൽ ഇടിയും മിന്നലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനങ്ങൾ സുരക്ഷാ മുന്നറിയിപ്പ് കൃത്യമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ജിദ്ദയിലെ ബലദിൽ ഇന്ന് രാവിലെ നേരിയ മഴ പെയ്തിരുന്നു. മക്കയിലും മഴയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!