മക്കയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ വിഭാഗം
ജിദ്ദ- മക്കയിൽ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നൽകി. മക്കയ്ക്ക് പുറമെ മദീനയിലും മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയും മക്കയിൽ കനത്ത മഴയും ഇടിമിന്നലും കാറ്റുമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.